മാനന്തവാടിയിൽ യുവതി വെട്ടേറ്റു മരിച്ചു

വയനാട് :മാനന്തവാടി തവിഞ്ഞാലിൽ യുവതി വെട്ടേറ്റു മരിച്ചു. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. തൊഴിലുറപ്പ് പണിക്കിടെ ഭക്ഷണം കഴിക്കാൻ പോയി മടങ്ങി വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അയൽവാസി നെടുമല ദേവസ്യയെ (50) പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതിർത്തി തർക്കമാണ് കൊലക്ക് കാരണമെന്ന് സംശയിക്കുന്നു.