ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്​​ക​റ്റ് ​: ഒമാനിലെ ഒട്ടുമിക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള സ്വ​ദേ​ശി കു​ട്ടി​ക​ളി​ൽ 97.2 ശ​ത​മാ​നം പേ​ർ​ക്കും നി​ർ​ദേ​ശി​ച്ച എ​ല്ലാ രോ​ഗ പ്ര​തി​രോ​ധ കു​ത്തിവെപ്പു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്​ ആ​ഗോ​ള​ത​ല​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളി​ൽ ഒ​ന്നാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 98 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും പോ​ളി​യോ അ​ഞ്ചാം​പ​നി കു​ത്തി​​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 97.5 ശ​ത​മാ​നം കു​ട്ടി​ക​ളും ക്ഷ​യ​രോ​ഗം, ഡി​ഫ്​​തീ​രി​യ, ടെ​റ്റ​​ന​സ്, വി​ല്ല​ൻ ചു​മ എ​ന്നി​വ​യി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത​രാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ്​ ബി, ​ഇ​ൻ​ഫ്ലു​വ​ൻ​സ എ​ന്നി​വ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തിവെപ്പ് എ​ടു​ത്തി​ട്ടു​ള്ള​തും 97.5 ശ​ത​മാ​ന​മാ​ണ്. മീ​സി​ൽ​സ്, മം​മ്​​സ്, റു​ബെ​ല്ല എ​ന്നി​വ​ക്ക്​ എ​തി​രാ​യ എം.​എം.​ആ​ർ വാ​ക്​​സി​നേ​ഷ​ൻ 96.9 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.കു​ട്ടി​ക​ൾ​ക്ക്​ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക്​ ശി​ക്ഷ ന​ൽ​കു​ന്ന​തി​നും ഒ​മാ​നി​ൽ നി​യ​മ​മു​ണ്ട് ഇതുകൊണ്ടുതന്നെ കൂടുതൽ മാതാപിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പെടുപ്പിക്കാൻ പ്രേരണായെന്നും വിലയിരുത്തുന്നു.സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ കു​ട്ടി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സൗ​ജ​ന്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്.