പീഡനം നടത്തി സൗദിയിലേക്ക് കടന്നു സൗദിയിൽ പോയി പൊക്കി കേരളാപോലീസ്

റിയാദ്:13 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശിയെ റിയാദ് പോലീസ് കേരളാപോലീസിന് കൈമാറി.കൃത്യം നടത്തിയ ശേഷം സൗദിയിലേക്ക് കടന്നുഎന്ന് മനസിലാക്കിയ കേരളാപോലീസ് ഇന്റർ പോളിന്റെ സഹായത്തോടെ ആണ് സൗദി പോലീസിനെ ബന്ധപ്പെട്ടത്. ഇതുമായി ബദ്ധപ്പെട്ട് മൂന്നാഴ്ച മുമ്പാണ് കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) കസ്റ്റഡിയിലെടുത്തത്. റിയാദിലെത്തിയ കൊല്ലം പോലീസ് കമീഷണർ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്സോ ചുമത്തിയ പ്രതിയെ കൊണ്ടുപോകുന്നത്.കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യുറോ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരും മെറിന്‍ ജോസഫിനോടൊപ്പം റിയാദിലെത്തിയാണ് പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഒന്നര വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ വിജയിക്കാനായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതും റിയാദില്‍ കഴിഞ്ഞിരുന്ന സുനില്‍ കുമാറിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും.റിയാദിലെ അല്‍ഹൈര്‍ ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചത്. ഏറെ കാലം റിയാദില്‍ ജോലിയിലുള്ള സുനില്‍ കുമാര്‍ 2017 അവധിയില്‍ നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ പിതൃസഹോരന്റെ സുഹൃത്തായിരുന്നു പ്രതി.പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സ്‌കൂളിലെ അധൃാപിക അറിയുകയും ചൈല്‍ഡ് ലൈന്‍ വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വൃക്തമായി.അന്വേഷണം നടക്കുന്നതിനിടെയായിരുന്നു പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയെത്തിയത്.കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നുവെങ്കിലും ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി.ഇന്റര്‍പോള്‍ പിടികൂടി പ്രതികളെ ഇന്തൃക്ക് കൈമാറുന്നത് ഇതാദൃമായല്ല. തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇതിനു മുമ്പും ഇന്തൃക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പോക്സോ കേസില്‍ ഇതാദൃമായാണ് അറസ്റ്റും ഇന്തൃക്ക് കൈമാറുന്നതും.2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇന്തൃയും സൗദി അറേബൃയും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്.കരാറുണ്ടാക്കിയ ശേഷം ആദൃമായി ഒരു ഇന്തൃന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗതൃത്തിന് നേതൃത്വം നല്‍കുന്നതെന്ന പ്രതേൃകതയും ഈ കേസിനും റിയാദിലെ അറസ്റ്റിനുമുണ്ട്.സൗദിയിൽ നിന്നും നാടുകടത്തൽ നടപടിക്രമണങ്ങൾക്ക് ശേഷമായിരിക്കും പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുക.