ഒ​മാ​ൻഎ​യ​ർ 877സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​

​മസ്കറ്റ്: ജൂ​ലൈ ഏ​ഴു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ കാ​ല​യ​ള​വി​ൽ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെതുടർന്നാണ് ഇൗ ​ന​ട​പ​ടി.കോ​ഴി​ക്കോ​ട്, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ജി​ദ്ദ, ദു​ബൈ, ജ​യ്​​പു​ർ, കാ​ഠ്​​മ​ണ്ഡു, കൊ​ളം​ബോ, അ​മ്മാ​ൻ, കു​വൈ​ത്ത്, മ​ദീ​ന, ദോ​ഹ, സ​ലാ​ല, റി​യാ​ദ്, ഏ​ത​ൻ​സ്, ഗോ​വ, ജ​യ്​​പു​ർ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. റ​ദ്ദാ​ക്കി​യ സ​ർ​വി​സു​ക​ളി​ൽ ബു​ക്കി​ങ്​ ന​ട​ത്തി​യ​വ​ർ​ക്ക്​ അ​ടു​ത്ത്​ ല​ഭ്യ​മാ​യി​ട്ടു​ള്ള വി​മാ​ന​ത്തി​ൽ റീ ​ബു​ക്കി​ങിന് അവസരമൊരുക്കിയിട്ടുണ്ട്.ജൂ​ലൈ ഏ​ഴു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ യാ​ത്ര ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ ഒമാൻ എയർ വെ​ബ്​​സൈ​റ്റി​ലോ കോൾസെന്റർ ന​മ്പ​റാ​യ 96824531111ലോ ​വി​ളി​ച്ച്​ ഫ്ലൈ​റ്റ്​ സ്​​റ്റാ​റ്റ​സ്​ അ​റി​യ​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​തോ​പ്യ​ൻ വി​മാ​ന ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന്​ ഒ​മാ​ൻ എ​യ​ർ നി​ര​വ​ധി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. സ​ർ​വി​സ്​ റ​ദ്ദാ​ക്ക​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ളി​ൽ ചെ​റി​യ ഉ​യ​ർ​ച്ച ഉ​ണ്ടാ​കാ​നും വ​ഴി​യൊ​രു​ക്കിയിരുന്നു,എന്നാൽ പൊതുവെ നിരക്കുകൂടിനിൽക്കുന്ന ഈ അവസ്ഥയിൽ സർവീസുകൾ റദ്ദാക്കിയത് വിമാനക്കൂലി കൂടാൻ കാരണമാകുമെന്ന് ട്രാവൽസ് മേഖലയിൽ ഉള്ളവർ പറയുന്നു.