“അതിജീവിക്കും നമ്മൾ ഒരുമിച്ചു ” കവള പാറയിൽ പ്രളയം മൂലം വീട് നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ബഹ്‌റൈൻ പ്രവാസി യുവതി

ബഹ്‌റൈൻ : ഉരുൾ പൊട്ടലിൽ വീട് നഷ്ടപെട്ട അഞ്ചു കുടുംബങ്ങൾക്ക് പ്രവാസ ലോകത്തെ തന്റെ പത്തുവർഷത്തെ സമ്പാദ്യം നൽകി മനുഷ്യത്തിനു ഉടമ ആയിരിക്കുകയാണ് ജിജി എന്ന ഈ ബഹ്‌റൈൻ പ്രവാസി യുവതി . നിലമ്പൂർ വഴിക്കടവ് ചെരുവിൽ പരേതനായ ബിജുവിന്റെ ഭാര്യ ആയ ജിജി ആണ് അഞ്ചു കുടുംബങ്ങൾക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത് . ഓരോ ദിവസവും ദുരന്ത മുഖങ്ങളിൽ നിന്നും വരുന്ന കാഴ്ചകൾ അതി കഠിനമാണ് എല്ലാം ഉണ്ടായിട്ടും ഒരു ദിവസം കൊണ്ട് സ്വത്തുക്കളും പ്രിയപ്പെട്ടവരും നഷ്ടപെട്ട വേദന സ്വന്തം വേദനപോലെ ആണ് കാണുന്നത് , മനുഷ്യർ ഇത്തരം കാര്യങ്ങളിൽ നിസ്സഹായരാണ് സഹ ജീവികളോടെ അനുകമ്പയും സ്നേഹവുമാണ് ഇത്തരം വേദനകൾക്ക് പരിഹാരം .വളർന്നു വന്ന സാഹചര്യവും തന്റെ മൂന്നു കുട്ടികളും ആണ് ഇങ്ങനെ ഉള്ള കാര്യം ചെയുവാൻ പ്രേരിപ്പിച്ചതെന്ന് അവർ പറഞ്ഞു .ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹോദരൻ നാട്ടിൽ ചെയുന്ന പ്രവർത്തനവും ഒപ്പം സഹപാഠി ആയ റൂബി സജിനയുടെ പിന്തുണയും ജിജിക്കു ഈ പുണ്യ പ്രവർത്തി ചെയുവാൻ പ്രേരണ നൽകി . തന്റെ മനസിലെ ആഗ്രഹം സഹപാഠിയായ റൂബി സജിനയോടെ പങ്കുവച്ചിരുന്നു . കഴിഞ്ഞ മാസം സ്വന്തമായി വാങ്ങിയ 25 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ള 20 സെൻറും കവള പാറയിൽ ദുരിത ബാധിരതയ അഞ്ചു കുടുംബങ്ങൾക്കു വീതിച്ചു നൽകുവാൻ തയ്യാറായിരിക്കുകയാണ് ഇ യുവതി .തീരുമാനം സഹപാഠി വഴി നിലമ്പൂർ എം എൽ എ ആയ പി വി അൻവറിനെ അറിയിച്ചിരുന്നു . സമ്പാദ്യം നോക്കാതെ മറ്റുള്ളവരുടെ ദുഖങ്ങളിൽ പങ്കാളികളാകുവാൻ ആളുകൾ എപ്പോഴും സന്നദ്ധമാകണമെന്നും ഇത്തരം പ്രവർത്തികൾ ചെയുവാൻ മറ്റുള്ളവരും തയ്യാറാകണമെന്നും ജിജി പറഞ്ഞു