കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളീ സഹോദരങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സാമൂഹ്യ സാംസ്കാരിക കലാ മേഖലകളിൽ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്തുന്ന വേൾഡ് മലയാളീ കൗണ്‍സിലിന്റെ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു. വേൾഡ് മലയാളീ കൌൺസിൽ ചേയർമാൻ ഡോക്ടർ അനൂപിന്റെ അധ്യക്ഷതയിൽ സൺറൈസ് ഇന്റർനാഷണൽ ഓഡിറ്റോറിയം മംഗഫിൽ കൂടിയ യോഗത്തിലാണ് കുവൈറ്റ് പ്രവശ്യ രൂപീകൃതമായിട്ടുള്ളത്. താഴെ പറയുന്ന ഭാവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു .
ചെയർമാൻ : ബി . എസ് . പിള്ള
പ്രസിഡന്റ് : അഡ്വക്കേറ്റ് തോമസ് പണിക്കർ
ജനറൽ സെക്രട്ടറി : അബ്ദുൽ അസീസ് മാട്ടുവയിൽ
ട്രെഷറർ : ജെറാൾ ജോസ്
വൈസ് പ്രസിഡന്റ് : സന്ദീപ് മേനോൻ
വൈസ് പ്രസിഡന്റ് : കിഷോർ സെബാസ്റ്റ്യൻ
വൈസ് ചെയർമാൻ : അഡ്വക്കേറ്റ് രാജേഷ് സാഗർ
സെക്രട്ടറി : ജോർജ് വി ജോസഫ്
സെക്രട്ടറി : കിച്ചു കെ അരവിന്ദ്
ജോയിന്റ് ട്രെഷറർ : അഡ്വക്കേറ്റ് ഷിബിൻ ജോസ്
വനിതാ കൺവീനർ : ജോസി കിഷോർ
1995 ജൂലൈ 3 നു ന്യൂ ജേഴ്സിയിൽ സ്ഥാപിതമായ വേൾഡ് മലയാളീ കൌൺസിൽ (W M C ) ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരുന്നു. കുവൈറ്റ് പ്രവശ്യയും വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് 97203939 / 60698188 എന്നീ നമ്പറുകളിലോ advpanicker@gmail.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്