ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ “വോയിസ് ഓഫ് പാലക്കാട് ” ഓണാഘോഷം

ബഹ്‌റൈൻ :    പ്രശസ്ത നാടൻപാട്ട് കലാകാരനും പിന്നണി ഗായകനുമായ  ശ്രീ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന  നാടൻപാട്ടുകൾ,പാലക്കാടിന്റെ പാചകവിദഗ്തൻ  ശ്രീ കരിമ്പുഴ മണിനായർ   ഒരുക്കുന്ന തികച്ചും വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ,ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം  അവതരിപ്പിക്കുന്ന പഞ്ചവാദ്യം,വോയിസ് ഓഫ് പാലക്കാടിന്റെ അംഗങ്ങൾ അവതരിപ്പിക്കു പുലിക്കളി,പ്രശസ്ത നൃത്താധ്യാപിക ശ്രീമതി ശ്രുതി ബിനോജ്ഉം സംഘവും ഒരുക്കുന്ന തിരുവാതിരകളിയും നൃത്യനിർത്തങ്ങളും എന്നിവ ഉണ്ടായിരിക്കും.കൂടാതെ ആദ്യമായി വിലക്കുറവിന്റെ മേളയായ ഓണച്ചന്ത യും .

പ്രസ്തുത പരിപാടിയിൽ വച്ച് നിർധാരരായ കുട്ടികൾക്കുള്ള വോയിസ് ഓഫ് പാലക്കാടിന്റെ വിദ്യാഭ്യാസ സഹായം  ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജന് കൈമാറും കൂടാതെ  വോയിസ് ഓഫ് പാലക്കാടിന്റെ ഈ വർഷത്തെ പൊന്നോണ പുരസ്‌കാരം ഗുരുദേവ  സോഷ്യൽ സെന്റർ ചെയർമാൻ ശ്രീ ചന്ദ്രബോസ്,സാമൂഹിക പ്രവർത്തകൻ ശ്രീ\ഫ്രാൻസിസ് കൈതാരത്തിൽ,വ്യവസായി ശ്രീ പമ്പാവാസൻ  നായർ  എന്നിവർക്ക് സമ്മാനിക്കും.

ബഹ്‌റൈനിലെ എല്ലാ കല സ്നേഹികളെയും ഈ ദൃശ്യ സംഗീത വിരുന്നിലേക്കും ,വള്ളുവനാടൻ രുചി മേളത്തിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്കായി ഓണം പ്രോഗ്രാം കൺവീനർ ശ്രീ ബാബു കൃഷ്ണൻ (39893245 ) പ്രസിഡന്റ് ശ്രീ വിനോദ് കുമാർ (39991014 ) ചീഫ് കോർഡിനേറ്റർ ശ്രീ ജയശങ്കർ നായർ (34399850 ) സെക്രെട്ടറി ശ്രീ ശ്യം കൃഷ്ണൻ  (38389260 ) എന്നിവരുമായി ബന്ധപെടുക .