സ്താനാര്‍ഭുത ബോധവല്‍ക്കരണം: ഷിഫയില്‍ നാലിന് സൗജന്യ സെമിനാര്‍

ബഹ്‌റൈൻ :സ്തനാര്‍ഭുത ബോധവല്‍ക്കരണ മാസാചാരണത്തിന്റെ ഭാഗമായി ഈ മാസം നാലിന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സെമിനാര്‍ സംഘടിപ്പിക്കും. ബഹ്‌റൈന്‍ കെഎംസിസി വനിതാ വിഭാഗവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .ഈ മാസം നാലിന് വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരെ ഷിഫയില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം ആര്‍സിസിയിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് കെആര്‍ രാജീവ് വിവിധ തരം സ്തനാര്‍ഭുതങ്ങളെക്കുറിച്ച് വിവരണം നടത്തും. സ്തനാര്‍ഭുതം: സ്വയം പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഷിഫ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലനും സ്തനാര്‍ഭുതം കണ്ടെത്തലും സ്‌ക്രീനിംഗും എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് അനീസ ബേബി നജീബുംക്ലാസുകൾ നൽകും .സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗൈനക്കോളജി, ഡര്‍മറ്റോളജി, പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയവയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ നല്‍കുമെന്ന് ആശുപത്രി  അധികൃതർ അറിയിച്ചു  . ഇതോടൊപ്പം  സ്താനാര്‍ഭുത പരിശോധനയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കും. പ്രവേശനം സൗജന്യമാണ് .

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

https://docs.google.com/forms/d/e/1FAIpQLScv15n-DWYpxdj2GDGmLn0B60EG4ubdJ8lqyAbMnzhBNLTjGQ/viewform