ക്യാ​ർ ചുഴലികാറ്റ് ഒമാനിൽ നിന്നും 1300 കി​ലോ​മീ​റ്റ​ർ അ​ക​ലെ

മ​സ്​​ക​റ്റ് :അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ക്യാ​ർ ചു​ഴ​ലി​ക്കാ​റ്റ് 1300 കി​ലോ​മീ​റ്റ​ർ അ​ക​ലെഎന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കാ​റ്റ്​ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യാ​ണെ​ന്നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ത്​ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം പ്രാ​പി​ച്ച​ത്.ഇ​ന്ത്യ​ൻ തീ​ര​ത്തു​നി​ന്ന്​ 370 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ്​ കാ​റ്റി​ന്റെ സ്ഥാ​നം. മ​ണി​ക്കൂ​റി​ൽ 80 മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് കാ​റ്റിന്റെ ​ഇപ്പോഴത്തെ പ​ര​മാ​വ​ധി വേ​ഗം. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാറ്റ് വീണ്ടും ശ​ക്തി​യാ​ർ​ജി​ക്കും. തീ​വ്രത തുടർന്നാൽ ദി​ശ​മാ​റി പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ തെ​ക്ക​ൻ ഒ​മാ​ൻ, യ​മ​ൻ തീ​ര​ത്തെ ല​ക്ഷ്യ​മാ​ക്കി സ​ഞ്ച​രി​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്നു. ക്യാ​ർ, വാ​രാ​ന്ത്യ​മവസാനിക്കുന്നതോടെ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രും പ്ര​വ​ചി​ക്കു​ന്നു.അ​ടു​ത്ത​യാ​ഴ്​​ച അ​വ​സാ​ന​ത്തോ​ടെ ഒ​മാ​ൻ, യ​മ​ൻ തീ​ര​ങ്ങ​ൾ​ക്ക്​ ക്യാ​ർ ഭീ​ഷ​ണി​യു​യ​ർ​ത്തുമെന്നാണ് കാവസ്ഥ പ്രവചനം.