ഷെയ്‌ഖ് ഖലീഫ വീണ്ടും യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്‌ഖ് ഖലീഫയെ വീണ്ടും രാജ്യത്തിന്റെ അമരക്കാരനാക്കിയത്.
2004 നവംബർ രണ്ടിനു യുഎഇയുടെ പ്രഥമ പ്രസിഡന്റായ പിതാവ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നു നവംബർ മൂന്നിനാണു പ്രസിഡന്റായി ആദ്യം ചുമതലയേറ്റത്. അബുദാബി കിരീടാവകാശിയായിരിക്കെയായിരുന്നു സ്‌ഥാനാരോഹണം.
യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമാണു 2006 മുതൽ വൈസ് പ്രസിഡന്റ്.