ഒ​മാ​നി​ലേ​ക്ക് മരുന്ന് കൊണ്ടുവരുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

മ​സ്കറ്റ്​ :ഒ​മാ​നി​ലേ​ക്ക് നി​യ​ന്ത്രി​ത​മാ​യ മ​രു​ന്നു​ക​ൾ അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​വ​ർ മ​തി​യാ​യ രേ​ഖ​ക​ൾ കൈ​വ​ശം വെ​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.മാനസിക രോഗത്തിനുള്ള മരുന്നുകൾ,ചുഴലി, ഗുരുതര ത്വക് രോഗങ്ങൾ,ഉറക്ക ഗുളിക, വേദന സംഹാരികൾ,തുടങ്ങിയ മരുന്നുകൾ ആണ് ഇവയിൽ പ്രധാനം.ഒമാനിൽ നിരോധിച്ച നിരവധി മരുന്നുകൾ ഇന്ത്യൻ വിപണിയിൽ തുച്ഛമായ വിലയിൽ സുലഭമാണ്.അതുകൊണ്ടുതന്നെ പ്രവാസികൾആയ നിരവധി രോഗികൾ നാട്ടിൽനിന്നും മരുന്നുകൾ വാങ്ങി മസ്കറ്റ്അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നുണ്ട്. ഓരോ രാജ്യത്തിനും മരുന്നുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്ഥമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഒമാനിലെ ആരോഗ്യ മന്ത്രാലയം പുതിയ നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.

ചി​കി​ത്സതേടിയ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടെ ക​രു​ത​ണം. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ രോ​ഗി​യെ​യും മ​രു​ന്നി​നെ​യും കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. രോഗിയുടെ പേ​ര്, വ​യ​സ്സ്, രോ​ഗ​നി​ർ​ണ​യ വി​വ​രം, മ​രു​ന്നു​ക​ളു​ടെ പേ​ര്, ഉ​പ​യോ​ഗ രീ​തി, ഒാ​രോ മ​രു​ന്നു​ക​ളു​ടെ​യും ആ​വ​ശ്യ​മാ​യ എ​ണ്ണം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​​ന്റെ ഭാ​ഗ​മാ​യി രോ​ഗി​യു​ടെ ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​പ്പ​ഴ​ക്ക​മി​ല്ലാ​ത്ത ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യും വേ​ണം. കു​റി​പ്പ​ടി​യി​ൽ രോ​ഗി​യു​ടെ പേ​ര്, വ​യ​സ്സ്​ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും ഡോ​ക്ട​റു​ടെ ഒ​പ്പും പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ സീ​ലും നി​ർ​ബ​ന്ധ​മാ​യും രേഖപെടുത്തിയിരിക്കണമെന്നും
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

പാ​സ്പോ​ർ​ട്ട് കോ​പ്പി, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ കോ​പ്പി എ​ന്നി​വ​യു​ടെ അം​ഗീ​കാ​ര​ത്തി​ൽ ഒ​രു​മാ​സ​ക്കാ​ല​ത്തെ മ​രു​ന്ന് മാ​ത്ര​മാ​ണ് കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ക. ഇ​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ഇ​തി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ ഒ​മാ​നി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇൗ ​മ​രു​ന്നു​ക​ൾ വീ​ണ്ടും ആ​വ​ശ്യ​മാ​ണെ​ന് അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണം. കു​റി​പ്പ​ടി​യി​ൽ എ​ഴു​തി​യ മ​രു​ന്നു​ക​ളോ സ​മാ​ന​മാ​യ മ​റ്റ് ക​മ്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ളോ മാ​ത്ര​മാ​ണ് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ക. രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ മ​രു​ന്ന് കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ രോ​ഗി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കോപ്പിയും ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ക​ത്തും ന​ൽ​കി​യി​രി​ക്ക​ണം. ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ഇൗ ​നി​യ​മ​ങ്ങ​ളെ​ല്ലാം ബാ​ധ​ക​മാ​ണ്. എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​സ​ക്കാ​ല​ത്തെ മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മു​ണ്ടാ​വു​ക. അ​ധി​ക​മാ​യി കൊ​ണ്ടു​വ​രു​ന്ന മ​രു​ന്നു​ക​ൾ ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ശി​പ്പി​ക്കും.

ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​വ​ർ ഡോ​ക്ട​ർ​മാ​രു​ടെ മ​തി​യാ​യ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഹാ​ജ​രാ​ക്ക​ണം.പ​ര​മാ​വ​ധി മൂ​ന്നു മാ​സ​ക്കാ​ലം വ​രെ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​വ​ർ കൊ​ണ്ടു​വ​ര​ണം.പ്ര​വാ​സി​ക​ൾകളെ പോലെതന്നെ നിരവധി സ്വദേശികളും ഇപ്പോൾ മികച്ച ചികിത്സക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കാറുണ്ട്, മടങ്ങിവരുന്നവരിൽ നിരവധിപേർ വിലക്കുറവ് കാരണം ആറുമാസത്തെക്കുള്ള മ​രു​ന്നു​ക​ൾ നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​രുന്നുണ്ട് ഇവരയെയും ഈ പുതിയ നിർദേശം ബാധിക്കും.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ ആ​ജീ​വ​നാ​ന്തം മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട​വ​രാ​ണ്. ഒ​ന്നി​ല​ധി​കം രോ​ഗ​ങ്ങ​ളു​ള്ള അ​നേ​കം രോ​ഗി​ക​ളു​മു​ണ്ട്. ഇ​വ​രെ​ല്ലാം നാ​ട്ടി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രും മ​രു​ന്നു​ക​ൾ ഒ​ന്നാ​യി നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​രു​മാ​ണ്. നാ​ട്ടി​ലെ പ​ല മ​രു​ന്നു​ക​ളും ഗ​ൾ​ഫി​ൽ കി​ട്ടാ​ത്ത​വ​യാ​ണെ​ന്നും വി​ല കൂ​ടു​ത​ലാ​ണെ​ന്നു​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. അ​തി​നാ​ൽ പ​ല​രും നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചു​വ​രുേ​മ്പാ​ൾ​ത​ന്നെ അ​ഞ്ചും ആ​റും മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രാ​റാ​ണ് പ​തി​വ്. പി​ന്നീ​ട് മ​രു​ന്നു​ക​ൾ തീ​രുേ​മ്പാ​ൾ നാ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന​വ​രു​ടെ കൈ​യി​ൽ കൊ​ടു​ത്ത​യ​ക്കാ​റു​മാ​ണ് പ​തി​വ്. എ​ന്നാ​ൽ, നി​യ​മം ശ​ക്ത​മാ​വു​ന്ന​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​വും.

എങ്കിലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം,കൊളസ്‌ട്രോൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മരുന്നുകൾ കൊണ്ടുവരാം എന്നുള്ളത് ആശ്വാസകരമാണ്.