ഒമാനിൽ ടണലിൽ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ച നിലയിൽ

ചിത്രങ്ങൾ കടപ്പാട് സിവിൽ ഡിഫൻസ്,ഒമാൻ

മസ്‍കറ്റ് : ഒമാനിലെ സീബ് വിലായത്തിലെ എയർപോർട്ട് ഹൈറ്റ്സിൽ ഒരു ജല പദ്ധതിയുടെ വിപുലീകരണ ജോലിക്കിടയിൽ കോൺക്രീറ്റ് ടണലിൽ കുടുങ്ങിയാണ് ആറ് തൊഴിലാളികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറ് തൊഴിലാളികളെ കാണാതായെന്ന വിവരം ഇന്നലെ (ഞായറാഴ്ച) യാണ് അധികൃതർക്ക് വിവരം ലഭിച്ചത്.കഴിഞ്ഞ ദിവസം ഒമാനിൽ ശക്തമായ മഴ പെയ്തിരുന്നു ഇതിനിടെയായിരിക്കാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

ടണലിന്നുള്ളിൽ കുടുങ്ങിയ നിലയിൽ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് സിവിൽ ഡിഫെൻസ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചത്.തൊഴിലാളികളെല്ലാം ഏഷ്യക്കാരാണെന്ന് മാത്രമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ഇവർ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

അപകടം നടന്ന വാട്ടർ എക്സ്റ്റൻഷൻ പദ്ധതി സ്ഥലത്ത് 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടു ക്കാനായത്‌. 295 മീറ്റർ നീളമുള്ള പൈപ്പിൽ നിന്ന് വലിയ പമ്പ് സൈറ്റുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.അപകട സ്ഥലത്തുനിന്നുള്ള ചിത്രങ്ങളും സിവിൽ ഡിഫെൻസ് പുറത്തുവിട്ടിട്ടുണ്ട്.ഇത്തരം അപടം നിറഞ്ഞ ജോലികൾ ചെയുന്നവർക്കുള്ള സുരക്ഷാനിയമങ്ങൾ കമ്പനികൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫെൻസ് മുന്നറിപ്പ് നൽകിയിട്ടുണ്ട് .