മതിയായ പെർമിറ്റില്ലാതെ ഡ്രോൺ പറത്തുന്നത്​ നിയമവിരുദ്ധം

മ​സ്​​കറ്റ് ​:മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണു​ക​ൾ (ആ​ളി​ല്ലാ​പേ​ട​ക​ങ്ങ​ൾ ) ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​മാ​നി​ൽ ഇ​നി നി​യ​മ​വി​രു​ദ്ധം. റി​മോ​ട്ട്​ ക​ൺ​ട്രോ​ൾ വി​മാ​ന​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ മ​റ്റു പ​റ​ക്കു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ പു​തി​യ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ 27ആം വ​കു​പ്പി​ൽ പ​റ​യു​ന്നു. 76/2019ആം  ന​മ്പ​ർ രാ​ജ​കീ​യ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ്​ പു​തി​യ വ്യോ​മ​യാ​ന നി​യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇതോടെ വീഡിയോ ഗ്രാഫിയുമായി ബന്ധപ്പെട്ട് ഡ്രോൺ പറത്തണമെങ്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി തേടണം.മുൻപ് ഈ മേഖല സ്വദേശിവത്കരിച്ചിരുന്നു ,അതായത് വീഡിയോ ഡ്രോണുകൾ പറത്തുന്നതിന് സിവിൽ ഏവിയേഷൻ ലൈസൻസ് ഏർപ്പെടുത്തിയിരുന്നു, ഇത്തരം ലൈസൻസുകൾ സ്വദേശികൾക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത് എന്നാൽ ഇപ്പോൾ ഡ്രോൺ പറത്തുന്നതിനു മുൻ‌കൂർ അനുമതി വേണം എന്ന നിയമം കൂടി കൊണ്ടുവന്നിരിക്കുകയാണ്.

വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന്റെയോ വി​മാ​ന​ത്തിന്റെയോ ജീ​വ​ന​ക്കാ​രു​ടെ​യോ യാ​ത്ര​ക്കാ​രു​ടെ​യോ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല. ഒ​മാ​നി​ൽ ഒാ​പ​റേ​റ്റ്​ ചെ​യ്യു​ന്ന യാ​ത്രാ വി​മാ​ന​ങ്ങ​ളി​ൽ ഒ​മാ​നി നി​യ​മ​പ്ര​കാ​ര​വും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​പ്ര​കാ​ര​വും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളോ മെ​ഷീ​ന​റി​ക​ളോ ഉ​ണ്ടാ​ക​രു​തെ​ന്നും പു​തി​യ നി​യ​മ​ത്തി​ലെ 29ആം വ​കു​പ്പ്​ നി​ർ​ദേ​ശി​ക്കു​ന്നു. പു​തി​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ പി​ഴ​ശി​ക്ഷ​യും ത​ട​വു ശി​ക്ഷ​യും ന​ൽ​ക​ണ​മെ​ന്ന്​ 63ആം  വ​കു​പ്പ്​ നി​ർ​ദേ​ശി​ക്കു​ന്നു. ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്നു​ വ​ർ​ഷം വ​രെ ത​ട​വും 15,000 റി​യാ​ൽ മു​ത​ൽ അ​മ്പ​തി​നാ​യി​രം റി​യാ​ൽ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടി​ൽ ഏ​തെ​ങ്കി​ലും ഒ​രു ശി​ക്ഷ​യോ ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്. അ​തി​നി​ടെ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​യ​മ​മ​ന്ത്രാ​ല​യം ജു​ഡീ​ഷ്യ​ൽ പൊ​ലീ​സി​​െൻറ അ​ധി​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്​ ക​ഴി​ഞ്ഞ ദി​വ​സം ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ആ​യു​ധ​ങ്ങ​ൾ, പ​ട​ക്കോ​പ്പു​ക​ൾ, സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ അ​ല്ലെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും അ​പ​ക​ട​ക​ര​മാ​യ​തോ എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന​തോ ആ​യ വ​സ്​​തു​ക്ക​ളോ കൈ​വ​ശം​വെ​ക്കാ​നോ കൊ​ണ്ടു​പോ​കാ​നോ പാ​ടു​ള്ള​ത​ല്ലെ​ന്നും പു​തി​യ നി​യ​മ​ത്തി​ൽ നി​ഷ്​​ക​ർ​ഷി​ക്കു​ന്നു.വ്യോ​മ​ഗ​താ​ഗ​ത​ത്തിന്റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ല​ത്തി​ൽ ലേ​സ​ർ ര​ശ്​​മി​ക​ളോ മ​റ്റേ​തെ​ങ്കി​ലും പ്ര​കാ​ശ​വ​സ്​​തു​ക്ക​ളോ വി​മാ​ന​ത്തി​നു​നേ​രെ പ്ര​യോ​ഗി​ക്കു​ന്ന​തും പു​തി​യ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്.