മസ്കറ്റ് :ബോഷർ ഇന്ത്യൻ സ്കൂളിൽ കാർണിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ ആറ്, ഏഴ് തീയതികളിൽ ബോഷര്‍ ബാഷ് എന്ന പേരിലാണ് കാർണിവൽ നടക്കുകയെന്ന് സ്കൂൾ മാനേജമെന്റ് കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു. ഉച്ചക്ക് മൂന്നുമുതല്‍ രാത്രി എട്ടുവരെയാണ് കാര്‍ണിവല്‍ അരങ്ങേറുക.
വ്യത്യസ്തങ്ങളായ വിനോദ പരിപാടികൾ,വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്ന സ്റ്റാളുകൾ എന്നിവആയിരിക്കും കാർണിവലിന്റെ പ്രത്യേകത. പിസ്സ, ചൈനീസ് ഫുഡ്, പാനിപുരി, ഒമാനി-ഇന്ത്യൻ മധുരപലഹാരങ്ങൾ, ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, ജ്യൂസ് കൗണ്ടർ തുടങ്ങിയ സ്റ്റാളുകൾ കാർണിവലിന്റെ ഭാഗമായി ഉണ്ടാകും. പെയിൻറിങ് പ്രദർശനവും വിൽപനയും, പഴയതും പുതിയതുമായ പുസ്തകങ്ങളുടെ വിൽപന, കരകൗശല സ്റ്റാളുകൾ എന്നിവയും ഉണ്ടാകും.
കാപിറ്റൽ മേഖലയിലെ സ്കൂൾ വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികൾ, വിദ്യാര്‍ഥികളും അധ്യാപകരും ഒരുക്കുന്ന വിവിധ ഗെയിമുകൾ, മൈലാഞ്ചിടൽ മത്സരം, തമ്പോല എന്നിവ കാണികൾക്ക് പുതിയ അനുഭവമാകും. ലൈവ് പോർട്രെയിറ്റ് പെയിൻറിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് ഉൽപന്നങ്ങൾ, ഫേസ് പെയിൻറിങ് ആൻഡ് ടാറ്റൂ തുടങ്ങിയവയും കാർണിവലിൽ ഉണ്ടാകും. പ്രവേശനം കൂപ്പണ്‍ വഴിയായിരിക്കും. രണ്ട് ദിവസത്തേക്കുമായി മുതിർന്നവർക്ക് അഞ്ചു റിയാലാണ് ടിക്കറ്റ് നിരക്ക്. രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഫോൺ: 91401167.