ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു

പ്രതീകാത്മ ചിത്രം

മസ്കറ്റ് : ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത.ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം. ഇൗ ​മാ​സം ആ​ദ്യ പ​കു​ത​യി​ൽ മൂ​ന്ന് ന്യൂ​ന മ​ർ​ദ​ങ്ങ​ളാ​ണ് ഒ​മാ​ൻ തീ​ര​ത്തെ ബാ​ധി​ക്കു​ക​യെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. മു​സ​ന്തം, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബാ​ത്തി​ന, അ​ൽ ദാ​ഖി​റ, അ​ൽ ദാ​ഖി​ലി​യ്യ, മ​സ്ക​ത്ത് എ​ന്നീ ഗവർനെറ്റുകളിലും വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ, തെ​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത മേ​ഖ​ല​ക​ളി​ലു​മാ​ണ് മ​ഴ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ആ​ദ്യ ന്യൂ​ന മ​ർ​ദം നാ​ളെ​യും മ​റ്റ​ന്നാ​ളും അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. നേ​രി​യ​തും ഇ​ട​ത്ത​രം മ​ഴ​യു​മാ​ണ് ആ​ദ്യ ന്യൂ​ന​മ​ർ​ദ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ര​ണ്ടാം ന്യൂ​ന​മ​ർ​ദം ഇൗ ​മാ​സം ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടും. ഒ​ന്നോ ഒ​ന്ന​ര​യോ ദി​വ​സം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മു​ണ്ടാ​വും. ശ​ക്ത​മാ​യ​തോ ഇ​ട​ത്ത​ര​ത്തി​ലു​ള്ള​തോ ആ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത. ഡി​സം​ബ​ർ മ​ധ്യ​ത്തോ​ടെ മൂ​ന്നാ​മ​ത്തെ ന്യൂ​ന​മാ​ർ​ദം അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.