കസബ് : ബ്രിട്ടനിലെ വില്യം രാജകുമാരന് ഒമാനിൽ ഉൗഷ്മള സ്വീകരണം. അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.ബ്രിട്ടനും ഒമാനും നിലനിര്‍ത്തിപോരുന്ന സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. മേഖലയിലെ സുരക്ഷാ ഉറപ്പാക്കലും ചർച്ചാവിഷയമായേക്കാം. കുവൈറ്റിൽ നിന്നും ഒമാനിലെ മുസണ്ഡം ഗവർനെറ്റിലെ കസബിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.
ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ
ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ എത്തി ഇറാന്റെ പരമാധ്യക്ഷൻ റുഹാനിയുമായി ചർച്ചനടത്തി, അടുത്തിടയായി ഹോർമുസ് മേഖലയിൽ രൂപപ്പെട്ട സാഹചര്യം ചർച്ചയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയിതു. അതെ സമയം തന്നെ ഇറാനിൽ നിന്നും 137 നോട്ടിക്കൽ മൈൽ ദൂരമുള്ള ഒമാന്റെ പ്രദേശമായ കസബിൽ വില്യം രാജകുമാരൻ വിമാനമിറങ്ങിയത് രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെ ആണ് നോക്കി കാണുന്നത്