ബിഗ് ടിക്കറ്റ്: ഫിലിപ്പീൻസ് സ്വദേശിക്ക് 1.2 കോടി ദിർഹം, രണ്ടാം സമ്മാനം ഇന്ത്യക്കാരന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം.സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക് ലഭിച്ചു. 1 ലക്ഷം, 90,000, 80,000, 70,000, 50,000 ദിർഹം വീതം ലഭിച്ചതും ഇന്ത്യക്കാർക്കാണ്.

യഥാക്രമം മുഹമ്മദ് അഷ്റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യർ, നിഷ ജോൺ, മുഹമ്മദ് യാസർ എന്നിവരാണ് ഈ ഭാഗ്യശാലികൾ. 60,000 ദിർഹത്തിന്റെ സമ്മാനം ശ്രീലങ്കൻ സ്വദേശി അറമുഖം ശിവകുമാറിന് ലഭിച്ചു. അടുത്ത നറുക്കെടുപ്പിലെ ജേതാവിന് 2 കോടി ദിർഹമാണ് സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. മുൻ നറുക്കെടുപ്പുകളിൽ മിക്കതും ഇന്ത്യക്കാരാണ് ഒന്നാം സമ്മാനം നേടിയത്.