മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ സേവനങ്ങൾ മുൻപ് നിർത്തിവെച്ചിരുന്നു.10 ശതമാനം സ്വദേശികളെപോലും നിയമിക്കാത്ത കമ്പനികൾക്കെതിരെആയിരുന്നു നടപടി സ്വീകരിച്ചത്, വിവിധ മേഖലകലകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവത്കരണ നടപടികൾ മുൻപ് നടത്തിയിരുന്നെകിലും ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ സദേശിവത്കരണം ശക്തമാക്കുന്നത് ആദ്യമാണ്.നിരവധി വ്യവസായ സ്ഥാപനങ്ങൾ 35 ശതമാനം സ്വദേശിവത്കരണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ചില കമ്പനികൾ 35 ശതമാനം പൂർത്തിയാക്കാൻ വൈകുന്നു എന്നും, ഇതു നടപ്പിൽവരുത്താൻ ശ്രമം തുടങ്ങിയതായും മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വദേശിവൽക്കരണ നടപടികൾ പൂർത്തിയാക്കാത്ത കമ്പനികൾക്ക് നിലവിൽ വിസാപുതുക്കൽ, ഇൻഷുറസ് സംബന്ധിച്ച നടപടി ക്രമങ്ങൾ എന്നിവ പൂർണമായും തടസപ്പെടും.2015ൽ 18,579 ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ് ഒമാനിലുണ്ടായിരുന്നത്. 2018ൽ സ്ഥാപനങ്ങളുടെ എണ്ണം 40,326 ആയാണ് രേഖപ്പെടുത്തിയത്. കൂടുതൽ സ്വദേശികളെ സ്ഥാപങ്ങളിൽ നിയോഗിക്കുന്നതിന് വേണ്ടി,തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് പ്രതേക പരിശീലന പരിപാടികൾക്കും തുടക്കം കൂറിച്ചിട്ടുണ്ട്.