ഒമാനിൽ ആഘോഷ പരിപാടികൾക്ക് ടൂറിസം മാത്രാലയത്തിന്റെ വിലക്ക്

മസ്കറ്റ് : വിടവാങ്ങിയ സുൽത്താൻ ഖാബൂസിന് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള ദുഃഖാചരണവേളയിൽ ഒമാനിലെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ആഘോഷ പരിപാടികൾ നിർത്തിവെക്കാൻ ഒമാൻ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.ഹോട്ടലുകളിലെ ഉല്ലാസകരമായ സംഗീത നിശകളും, പാർട്ടികളും ആണ് ദുഃഖാചരണ സമയത്ത് നിർത്തിവെക്കാൻ ടൂറിസം മാത്രാലയം ഇറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.സംഗീതോപകരണഗങ്ങൾ കൊണ്ടുള്ള പൊതു ,സ്വകാര്യാ പരിപാടികൾ നടത്താൻ പാടുള്ളതല്ലന്നും സർക്കുലറിൽ പറയുന്നു.
40 ദിവസമാണ് ഒമാൻ ദേശിയ പതാക താഴ്ത്തികെട്ടി ദുഃഖാചരണം നടത്തുന്നത്.