യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

വുഹാനിലെ ആശുപത്രിയിലെ പ്രതേക തീവ്ര പരിചരണ വിഭാഗം

ദുബായ് :യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്നു ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവർ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

#UAE announces first case of new #coronavirus#WamNewshttps://t.co/GN0HnUTawN pic.twitter.com/Bt5kTLlXSU
— WAM English (@WAMNEWS_ENG) January 29, ൨൦൨൦

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ആവശ്യമായ കരുതൽ തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സാംക്രമികരോഗശാസ്‌ത്ര വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ഏതെങ്കിലും പുതിയ കേസുകൾ വരുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മന്ത്രാലയം കാര്യങ്ങൾ നിരീക്ഷീക്കുന്നുണ്ട്. ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പും ബോധവൽക്കരണവും നടത്തുന്നുണ്ടെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.