ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു. ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടർത്തുന്ന പശ്ചാത്തലത്തിലാണ് ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽകാലികമായി നിർത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ തുടരുകയാണെന്നും ഡി.പി വേൾഡ് വക്താവ് പറഞ്ഞു.എല്ലാ തുറമുഖങ്ങളിലും അപകടസാധ്യതകൾ കുറക്കുന്നതിനുള്ള ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. ഡി.പി വേള്ഡിലെ ചൈനീസ് പൗരന്മാർക്ക് തിരികെ പോകണമെങ്കിൽഅതിന് അനുവാദമുണ്ടെന്നും വക്താവ് സൂചിപ്പിച്ചു. ക്ഷേമ, ആരോഗ്യ ഇറക്കുമതി ആവശ്യങ്ങൾക്കായി തുറമുഖങ്ങൾ പ്രവർത്തിക്കുണ്ട് .ഫേസ്ബുക്ക്,എൽജി ഇലക്ട്രോണിക്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയുള്പ്പെടെയുള്ള കമ്പനികളും ചൈനയിലേക്കുള്ള ജീവനക്കാരുടെ യാത്രയിൽനിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട് ടുത്തിയിട്ടുണ്ട് .