കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്​ ഔപചാരിക തുടക്കം

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയദിന, വിമോചന ദിന ആഘോഷത്തിന്​ ഒൗപചാരിക തുടക്കമായി. ചൊവ്വാഴ്​ച രാവിലെ പത്തുമണിക്ക്​ ബയാൻ പാലസിൽ അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത്​ ദേശീയ പതാക ഉയർത്തിയതോടെയാണ്​ ആഘോഷത്തിന്​ കൊടിയേറിയത്​. ഒരുമാസം നീണ്ടുനിൽക്കുന്ന പരുപാടികൾക്കാണ് തുടക്കമായത്.ചടങ്ങിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ്​ ഖാലിദ്​ അസ്സബാഹ്, പാർലമ​ന്റ് സ്​പീക്കർ മർസൂഖ് അൽഗാനിം, രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. രാജ്യത്തെ ആറ്​ ഗവർണറേറ്റുകളിലും ഇതോടനുബന്ധിച്ച്​ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഗവർണർമാരും പ്രമുഖ നേതാക്കളും സ്​ഥാനാരോഹണത്തി​ന്റെ 14ആം വാർഷിക ഭാഗമായി അമീറിന്​ ആശംസ അർപ്പിച്ചു.