ഇന്ത്യൻ ഡെപ്യൂട്ടി സെക്യൂരിറ്റി അഡ്വൈസർ മസ്​കറ്റിൽ

ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ റോ​യ​ൽ ഒാ​ഫി​സ്​ മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി ചർച്ച നടത്തുന്നു.

മ​സ്​​ക​റ്റ് ​: ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മ​സ്​​ക​റ്റിലെ​ത്തി.റോ​യ​ൽ ഓഫീസ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​കാ​ര്യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ നൊപ്പം നിരവധി ഉദ്യോഗസ്ഥരും ഒമാനിൽ എത്തിയിരുന്നു,ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മു​നു മ​ഹാ​വ​റും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ ഒമാൻ പ്രതിരോധമത്രി സൈദ് ബദർ ബിൻ സൗദ് ബിൻ ഹരീബ് അൽ ബുസൈദിയുമായി ചർച്ച നടത്തുന്നു

തുടർന്ന് ഒമാൻ പ്രതിരോധമത്രി സൈദ് ബദർ ബിൻ സൗദ് ബിൻ ഹരീബ് അൽ ബുസൈദി യുമായും ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്​ടാവ്​ പ​ങ്ക​ജ്​ സ​ര​ൺ ചർച്ച നടത്തി, ഇൻഡോ ഒമാൻ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വിഷങ്ങൾ ചർച്ചയായതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.