മസ്കറ്റ് : ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ചൈനയിലേക്ക് യാത്രചെയ്യുന്ന ഒമാൻ സ്വദേശികളും താമസക്കാരായ വിദേശികളും അനാവശ്യമായാ ചൈന യാത്രകൾ ഒഴുവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. അടിയന്തര ആവശ്യങ്ങൾ ഒഴിച്ചുള്ള യാത്രകൾ ആണ് ഒഴുവാക്കാൻ നിർദേശം.
ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലും ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുകരുത്തൽ നടപടികൾ ഇതിനോടകം ഒമാൻ ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട് . ഇതിനോട് അനുബന്ധിച്ചു നടക്കുന്ന രണ്ടാമത്തെ മീറ്റിംഗിൽ ആണ് ഒമാൻ ആരോഗ്യ മന്ത്രി ജനങ്ങൾക്ക് മുന്നറിപ്പ് നൽകിയത്.
രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടി. രാജ്യത്ത് എത്തുന്നവരിൽ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. എല്ലാവിധ അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമാണെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ചൈനയിൽനിന്ന് വരുന്നവരും കഴിഞ്ഞ 14 ദിവസം ചൈനയിൽ താമസിച്ചവരും ചൈന സന്ദർശിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരും ലക്ഷണം കാണിക്കുന്നവരും വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ ക്ലിനിക്കിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ എത്തണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.