“ബഹ്‌റൈൻ എല്ലവർക്കും” ഫെസ്റ്റിവൽ ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ

സം​ഘാ​ട​ക സ​മി​തി അം​ഗ​മാ​യ നി​വേ​ദി​ത ദാ​ഡ്​​ഫ​ലെ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അൽ ഖലീഫ , പബ്ലിക് റിലേഷൻ ആൻഡ് മീഡിയ ഫോർ ഫ്രണ്ട്ഷിപ് ഫോർ ബ്ലൈൻഡ് മേധാവി എന്നിവർ വാർത്താസമ്മേളനത്തിൽ

മ​നാ​മ: ബ​ഹ്​​റൈ​ൻ എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ​ഹ്​​റൈ​ൻ ഫോ​ർ ഓൾ’ ആ​ഘോ​ഷം ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ബേ​യി​ൽ ന​ട​ക്കും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി അരലക്ഷത്തോളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്ക​ടു​ക്കു​മെ​ന്ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​സ​ഹി​ഷ്​​ണു​ത​യു​ടെ​യും എ​ല്ലാ മ​ത​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​​ളെ​യും വി​ഭാ​ഗ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തി​ന്റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ കാ​ണു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​മ്പ​താ​മ​ത്​ ബ​ഹ്​​റൈ​ൻ ഫോ​ർ ഓൾ ഫെ​സ്​​റ്റി​വ​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്നത്. തുടക്കം മുതൽ മികച്ച പ്രതികരണമാണ് പോതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ​

സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​ണ്​ ബ​ഹ്​​റൈ​ൻ ഫോ​ർ ഓൾ ഫെ​സ്​​റ്റി​വ​ൽ. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, മ​നാ​മ ഹെ​ൽ​ത്ത്​​ സി​റ്റി, തം​കീ​ൻ എ​ന്നി​വ​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ പ​ങ്കാ​ളി​ക​ൾ. പ്രാ​ദേ​ശി​ക സം​രം​ഭ​ക​രു​ടെ 250 സ്​​റ്റാ​ളു​ക​ളാ​ണ്​ ഫെ​സ്​​റ്റി​വ​ലി​ലെ പ്ര​ത്യേ​ക​ത. ഇ​തി​ന്​ പു​റ​മേ, ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്, ജോ​ർ​ഡ​ൻ, താ​യ്​​ല​ൻ​ഡ്, ബം​ഗ്ലാ​ദേ​ശ്, ഈജിപ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. 128 ച​തു​ര​ശ്ര മീ​റ്റ​ർ സ്​​റ്റേ​ജാ​ണ്​ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.