ജനുവരി 15 ന് മുപ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഫിലിപ്പീനികൾക്ക് കുവൈറ്റിലേക്ക് പോകാൻ അനുമതി

കു​വൈറ്റ് സി​റ്റി: ജ​നു​വ​രി 15ന്​ ​മു​മ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ന്‍ ഫി​ലി​പ്പീ​ൻ​സ്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍കി.ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എ​ന്ന ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ജ​നു​വ​രി 15 മു​ത​ലാ​ണ്​ ഫി​ലി​പ്പീ​ൻ​സ്​ കു​വൈ​ത്തി​ലേ​ക്ക്​ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ർ​ത്തി​യ​ത്. പു​തു​താ​യി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ, ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രെ കു​വൈ​ത്തി​​ലേ​ക്ക്​ അ​യ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഫി​ലി​പ്പീ​ൻ​സ്​ ലേ​ബ​ർ സെ​ക്ര​ട്ട​റി സി​ൽ​വ​സ്​​റ്റ​ർ ബെ​ല്ലോ ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ കു​വൈ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഇപ്പോഴത്തെ ഇളവ് ആ​യി​ര​ക്ക​ണ​ക്കി​ന് ഫി​ലി​പ്പീ​നി വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന്​ ഗാ​ര്‍ഹി​ക തൊ​ഴി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ മേ​ധാ​വി ഖാ​ലി​ദ് അ​ല്‍ ദ​ഹ്‌​നാ​ന്‍ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ്ര​ശ്​​നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.