സോഷ്യൽ മീഡിയയിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം

മസ്കറ്റ് : ഒമാനിൽ സമൂഹമാധ്യമത്തിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ,ഒമാൻ ആരോഗ്യ മന്ത്രാലയുവുമായി സഹകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ, ലഭിക്കുന്ന തെറ്റായ വാർത്തകൾ മറ്റുള്ളവർക്ക് അയക്കുന്നതോ കുറ്റകരമാണെന്ന് പറയുന്നത്. സ്വദേശികളും, വിദേശികളും അടക്കം എല്ലാവർക്കും ഇത് ബാധകം ആകും. തെറ്റായ വാർത്തകൾ,തെറ്റായ വിവരങ്ങൾ,റൂമറുകൾ ( കിംവദന്തി),പ്രചാരണങ്ങൾ എന്നിവ വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റർ, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് കുറ്റകരമാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്. കുറ്റം ചെയ്താൽ മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കുന്നകുറ്റമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.