മനാമ : യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കണ്ണൂർ ജില്ലയിലെ എടയന്നൂർ ഷുഹൈബ്, കാസർഗോഡ് ജില്ലയിലെ പെരിയയിലെ ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കേരളത്തിൽ ഭരണം നടത്തുന്ന സി പി എം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും, കൊലപതാക കേസ്സിലെ പാർട്ടി അണികളായ പ്രതികളെ സംരക്ഷിക്കുന്നതിനും കേസ് സി ബി ഐ അന്വേഷണം നടത്താതിരിക്കുന്നതിനും വേണ്ടി പൊതു ഖജനാവിൽ വിൽ നിന്ന് ലക്ഷകണക്കിന് രൂപ ചിലവഴിക്കുകയാണ്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ ഹൈക്കോടതിയെയും, സുപ്രിം കോടതിയെയും സമീപിക്കുമ്പോൾ അതിനെതിരെ പൊതുജനത്തിന്റെ കാശ് എടുത്ത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുകയാണ്.എക്കാലത്തും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആണ് സി പി എം സ്വീകരിക്കുന്നത്. അതിനേറ്റ തിരിച്ചടിയാണ് കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ കണ്ടത്.കേരളത്തിൽ സി പി എം അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലാ എങ്കിൽ മറ്റ് പല സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ജനങ്ങൾ തിരസ്കരിക്കും. കേരളം ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ ശൈലി യാണ് ബി ജെ പി യും സി പി എം എന്നിവർ തുടരുന്നത് എന്ന് യോഗത്തിന് പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ജവാദ് വക്കം സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ നന്ദിയും രേഖപ്പെടുത്തി.മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ബിനി അനിൽ, ഒഐസിസി നേതാക്കളായഅഷ്റഫ് മർവ, രാഘവൻ കരിച്ചേരി, നസിം തൊടിയൂർ, സുനിൽ ചെറിയാൻ, നിസാർ കുന്നത്ത്കുളത്തിൽ,ബിജുബാൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, റംഷാദ്, അനിൽ കൊല്ലം, ഫിറോസ് അറഫ, ഷാജി തങ്കച്ചൻ, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ പ്രസംഗിച്ചു.