ബഹ്റൈൻ : കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞ ദിവസം ചേർന്നു .കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന മുൻകരുതലുകളും പ്രവർത്തങ്ങളും യോഗത്തിൽ ചർച്ച ആയി . ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ .അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രിഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് ഉൾപ്പെടെ ആരോഗ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു . വൈറസ് ബാധ സംശയിക്കുന്നവരെ പതിനാലു ദിവസം നിരീക്ഷണത്തിൽ പാര്‍പ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പതിനാലു ദിവസത്തേക്ക് ബഹ്റാനിലേക്കു പ്രവേശനാനുമതി നിഷേധിച്ചത് ശരിയായ നടപടിയാണെന്നും യോഗം വിലയിരുത്തി.ചൈനയിൽ വിദ്യാഭ്യാസം നടത്തി തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ആവശ്യമായവൈദ്യ പരിശോധന ഏര്‍പ്പെടുത്തുകയും ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തതായും നിലവിൽ ബഹ്റൈൻ കൊറോണ വൈറസ് മുക്തമാണെന്നും അധികൃതർ അറിയിച്ചു