ബഹ്റൈൻ : ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ബഹ്റിനിൽ പറഞ്ഞു .മുൻപ് കോഴിക്കോട് മാത്രമാണ് പാസ്പോർട്ട് സ്വീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഹജ്ജ് യാത്രക്കാർ രണ്ട് ഘട്ടങ്ങളിലായാണ് പുറപ്പെടുന്നത്.ആദ്യ ഘട്ടത്തിൽ കോഴിക്കോട് നിന്നും രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽനിന്നുമാണ്പുറപ്പെടുക. ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തവണ ഏറ്റവുമധികം അപേക്ഷകരുള്ളത്.അപേക്ഷകരുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. കേരളത്തിൽനിന്ന് കഴിഞ്ഞവർഷം 46,000 അപേക്ഷകൾ വന്ന സ്ഥാനത്ത് ഇത്തവണ 26,000 അപേക്ഷകൾ ആണ് ലഭിച്ചത് .നിലവിൽ 10,400ഓളം പേർക്കാണ് കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത് കൂടെ പുരുഷന്മാരില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള അനുവാദം കഴിഞ്ഞ വർഷം മുതൽ സൗദി സർക്കാർ നനൽകിയതായും അദ്ദേഹം പറഞ്ഞു