ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

ബഹ്‌റൈൻ :  ഇറാനിൽ നിന്ന് എത്തിയ ബഹറിൻ പൗരന് വൈറസ് ബാധ. കൊറോണ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു .ബഹ്റിനിൽ  കിൻറ്റർ ഗാർഡൻ  ബസ് ഡ്രൈവറായ വ്യക്തിയാണ്  രോഗ ബാധിതൻ  . ഫെബ്രുവരി 21നാണ്  ഇറാനിൽനിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇയാളെ ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻറ്ററിലെ ഐസൊലേഷൻ   വാർഡിൽ പ്രവേശിപ്പിച്ചു  ചികിത്സ ആരംഭിച്ചതായി അധികൃതർ അറിയിച്ചു .അദ്ദേഹവുമായി  സമ്പർക്കമുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണത്തിൽ വെച്ച് പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .കുടുംബാംഗങ്ങളെയും അടുപ്പം പുലർത്തിയ മറ്റുള്ളവരെയും പതിനാലു  ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കും. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ബന്ധപ്പെട്ട അധികൃതർ പരിശോധനക്ക് വിധേയരാകണമെന്ന്  അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട് .കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞ ദിവസങ്ങളിൽ  ദിവസം ചേർന്നിരുന്നു  .കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന മുൻകരുതലുകളും പ്രവർത്തങ്ങളും യോഗത്തിൽ ചർച്ച ആയി   .കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യസഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു