ബഹ്റൈൻ : ലോകത്തെ ഭീതിലാഴ്ത്തിയ കൊറോണയുടെ വ്യാപനം തടയാൻ ബഹ്റിനിൽ മുൻകരുതലിനായി ഫേസ് മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യുകയാണ് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബിസിനസ് ഫോറം യൂത്ത് വിംഗ് എന്നീ കൂട്ടായ്മകൾ . സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ നേത്യത്വത്തിൽ നൂറൂകണക്കിന് മാസ്കുകളാണ് പ്രവാസികൾക്കിടയിൽ വിതരണം ചെയ്തത്.ബഹ്റനിൽ ഫെയ്സ് മാസ്കുകൾക്ക് ക്ഷാമം നേരിട്ടിരുന്നു ഇതിനെ തുടർന്നാണ് കൂട്ടായ്മയുടെ പ്രവർത്തനം . മാസ്കുകൾക്ക് ക്ഷാമം സ്യഷ്ടിക്കുകയും വില വർധിപ്പിക്കുകയും ചെയ്ത മൂന്നോളം ഫാർമസികൾക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു . നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകി .
+973 33982363 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മാസ്കുകൾ ലഭ്യമാക്കുമെന്ന് ബഷീർ അമ്പലായി അറിയിച്ചു .നിലവിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 36 ആയിരിക്കുകയാണ്