ബഹ്‌റിനിൽ കോവിഡ്-19 ബാധ ഏറ്റവരിൽ പതിനാല് പേർ രോഗവിമുക്തരായി

 

ബഹ്‌റൈൻ : ബഹ്‌റിനിൽ കോവിഡ്-19 ബാധ ഏറ്റവരിൽ പതിനാല് പേർ രോഗവിമുക്തരായി, നിരീക്ഷണത്തിലായിരുന്ന 68 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം, ബഹ്റൈനിൽ വൈറസ് ബാധിതരുടെ എണ്ണം 71 ആയി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു .നിലവിൽ 7135 വ്യക്തികളെ പരിശോധനക്ക് വിധേയരാക്കിയതിൽ 7064 പേർക്കും രോഗ ബാധയില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് . ഇരുപത്തി എട്ടു ബഹ്റൈൻ സ്വദേശികളെയും ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെയുമാണ് ഞായറാഴ്ച നിരീക്ഷണത്തിൽനിന്ന് ആരോഗ്യമന്ത്രാലയം ഒഴിവാക്കിയത്. വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇറ്റലി, സൗത്ത് കൊറിയ,ലെബനോന്‍, ഈജിപ്ത്, എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തിയിട്ടുള്ളവര്‍ ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട് . ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണാ കേസുകളെല്ലാം പുറംനാട്ടില്‍ നിന്നും എത്തിയവരിലാണെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. മനാഫ് ഖഹ്ത്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . നിലവിൽ ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്ന കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . പതിനാലു പേര് രോഗ മുക്തമായതു ബഹ്‌റിനിൽ ആശങ്കയിൽ ആയിരുന്ന പ്രവാസ സമൂഹത്തിനു നേരിയ ആശ്വാസം നൽകിയിരിക്കുകയാണ്.