കോവിഡ്​: സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഒമാൻ സർക്കാർ

മസ്​കറ്റ് ​: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക തളർച്ചയിലേക്ക് പോകാതിരിക്കാൻ ആശ്വാസ നടപടികളുമായി ഒമാൻ സർക്കാർ. ബിസിനസ്​ സ്​ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ വിവിധ തലങ്ങളിലുള്ള മുൻകരുതൽ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ലോകത്താകമാനം കോവിഡ് -19- വൈറസിനെ തുരത്താൻ കഠിന പരിശ്രമം നടത്തുകയാണ് അതിന് പ്രജോതനം ജങ്ങൾക്ക് നൽകുന്ന തരത്തിലുള്ള നടപടികളെന്ന്​ ഇതെന്ന് ഗവൺന്റ് കമ്മ്യൂണിക്കേഷൻസ്​ പ്രസ്​താവനയിൽ അറിയിച്ചു.

1.അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം ലഭ്യമാക്കുമെന്നതാണ്​ പ്രധാന തീരുമാനം.

2. അടുത്ത ആറുമാസത്തേക്ക്​ സ്വകാര്യ മേഖലക്ക്​ ഭക്ഷ്യോത്​പന്നങ്ങളും ഉപഭോക്​തൃ ഉത്​പന്നങ്ങളും ശേഖരിക്കാൻ സർക്കാർ വെയർഹൌസുകൾ യാ​തൊരു വാടകയും ഇൗടാക്കാതെ നൽകും.

3. റസ്​റ്റോറൻറുകളെ ഇൗ വർഷം ആഗസ്​റ്റ്​ എട്ട്​ വരെ ടൂറിസം -നഗരസഭാ നികുതിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

4.വാണിജ്യ-ബിസിനസ്​ സ്​ഥാപനങ്ങൾ ആഗസ്​റ്റ്​ വരെ നഗരസഭാ ഫീസ്​ അടക്കുകയും വേണ്ട.

5. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പ ഗഡു അടക്കാൻ ആറുമാസം സാവകാശം നൽകും. ഒമാൻ ഡെവലപ്‌മന്റ് ബാങ്കിന് നൽകേണ്ട വായ്പ ഗഡുക്കളിലും ആറുമാസം സാവകാശം അനുവദിക്കും.

6. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ അടുത്ത മൂന്നുമാസത്തേക്ക് എല്ലാതരം വാടക ചെലവുകളിൽ നിന്നും ഒഴിവാക്കും. സജീവമായ എല്ലാ ബിസിനസ്​ സംരംഭങ്ങൾക്കും അടുത്ത മൂന്ന്​ മാസത്തേക്ക്​ പുതുക്കൽ ഫീസ്​ ഒഴിവാക്കി നൽകി.

7. വാണിജ്യ രജിസ്​റ്ററുകളുള്ള കമ്പനികളെ അടുത്ത മൂന്ന് മാസത്തേക്ക് പുതുക്കൽ ഫീസിൽ നിന്ന് ഒഴിവാക്കും. വാഹന വായ്​പ തവണകൾ നീട്ടിവെക്കണമെന്ന ആവശ്യം അടുത്ത മൂന്ന്​ മാസ കാലത്തേക്ക്​ കാർ വിൽപനക്കാരും ധനകാര്യ കമ്പനികളും അംഗീകരിക്കണമെന്ന്​ സർക്കാർ നിർദേശിച്ചു.

8. തുറമുഖങ്ങളിലെ ഷിപ്​മന്റ്​, ചരക്കുകൾ കൈകാര്യം ചെയ്യൽ, ചരക്കിറക്കൽ എന്നിവക്കുള്ള ഫീസുകളിൽ കുറവ്​ വരുത്തി.

9. ഭക്ഷ്യോത്​പന്നങ്ങൾക്കും മരുന്നുകൾക്കുമുള്ള വ്യോമയാന കാർഗോ നിരക്കും കുറച്ചു.

10. ഫാക്ടറികൾക്കും, വ്യാവസായികസ്ഥാപനങ്ങൾക്കും,വ്യാവസായിക നഗരങ്ങളിലെ സ്ഥാനങ്ങൾക്കും മൂന്ന് മാസ വാടക ഒഴുവാക്കും

11.കാർ ലോണുകളും , വായ്പ്പ തിരിച്ചടവും മൂന്നുമാസത്തേക്ക് അടക്കേണ്ടതില്ല

12.ഭക്ഷണ സാധങ്ങൾക്കും , മരുന്നുകൾക്കുമുള്ള വിമാനക്കൂലി കുറയ്ക്കും

13. വാണിജ്യ സ്ഥാപങ്ങൾ, ഷോപ്പിംഗ് മാളുകൾ, കെട്ടിട ഉടമകൾ എന്നിവർ വാടകക്കാർക്ക് വാടക ഒഴുവാക്കുകയോ, കുറച്ചു നൽകുകയോ കാലാവധി നീട്ടിനൽകുകയോ വേണം,ഇത്​ സംബന്ധിച്ച്​ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ബന്ധപ്പെട്ട ഏജൻസികളെ ചുമതലപ്പെടുത്തുകയും ചെയ്​തു.