കോവിഡ്​-19: വ്യാജ വാർത്ത: നിയമനടപടിയെടുത്തു

മ​സ്​​ക​റ്റ് : കോ​വി​ഡ്-19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ നി​യ​മ ന​ട​പ​ടി എടുത്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്​​ത​താ​യി ഒ​മാ​ൻ ഒ​ബ്​​സ​ർ​വ​ർ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കേ​സു​ക​ൾ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു. സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളും കിംവദന്തികളും, ഊഹാപോഹങ്ങളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഗ​വ. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രെ​ങ്കി​ലും ചെ​യ്യു​ന്ന​പ​ക്ഷം അ​വ​ർ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​ക​യും ചെ​യ്യും. മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളെ ലം​ഘി​ക്കു​ക​യും സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​വ​രും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​രും പ്ര​ച​രി​പ്പി​ക്കു​ക​യും കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ശി​ക്ഷാ​ർ​ഹ​രാ​ണെ​ന്നാ​ണ്​ വി​വ​ര സാങ്കേതിക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​മം പ​റ​യു​ന്ന​ത്. ഒ​രു മാ​സം മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ്​ അ​ല്ലെ​ങ്കി​ൽ ആ​യി​രം റി​യാ​ൽ മു​ത​ൽ മൂ​വാ​യി​രം റി​യാ​ൽ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യ ശി​ക്ഷ​യോ ആ​ണ്​ ഇ​ത്ത​രം കേ​സു​ക​ളി​ൽ ശി​ക്ഷ​യാ​യി ല​ഭി​ക്കു​ക.