മസ്കറ്റ് : ഒമാനിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. തിങ്കളാഴ്ച 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ രണ്ട് പേർ വിദേശികളാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മൂന്ന് വിദേശികൾക്കാണ് രോഗബാധ സ്ഥിതികരിച്ചത്. ഏഴ് പേർക്ക് വിദേശയാത്രയിലൂടെയും രണ്ടു പേർ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ് അസുഖ ബാധിതരായത്. രണ്ട് പേർക്ക് രോഗം എങ്ങനെയാണ് പടർന്നതെന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്. ഒമാനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന റൈസ് ബാധയാണിത്. നേരത്തേ രോഗം സ്ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്തി നേടിയിട്ടുണ്ട്. വൈറസ്ബാധയുള്ളയാളുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ പത്തുപേർക്കാണ് രോഗം പകർന്നത് . എല്ലാവരും ആരോഗ്യ വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ച് ശുചിത്വം പാലിക്കണെമെന്ന് അധികൃതർ നിർദേശിച്ചു.