മസ്കറ്റ് : ഒമാനിൽ ഏറ്റവും കൂടുതൽ കോവിഡ്- 19 രോഗബാധ റിപ്പോർട്ട് ചെയ്തത് മസ്കറ്റിൽ എന്ന് റിപ്പോർട്ട്. 99- കേസുകളിൽ 70-കേസുകൾ റിപ്പോർട്ട് ചെയ്തത് മസ്കറ്റിൽ ആണെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു. അൽ ദാഖിലിയ ഗവർണെറ്റിൽ 10 ഉം, നോർത്ത് അൽ ബാത്തിന ഗവർണെറ്റിൽ 10 ഉം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് രോഗബാധ റിപ്പോർട്ട് ചെയ്തത് സലാലയിൽ ആണ്, രണ്ടു കേസ്.
ഇന്നത്തെ അപ്ഡേറ്റ്
ഇന്ന് ഒമാനിൽ പുതിയ 15 -കോവിഡ് കേസുകൾ റിപ്പോർട് ചെയിതു ഇതോടെ രാജ്യത്ത് റിപ്പോട്ട് ചെയിത കോവിഡ് രോഗികളുടെ എണ്ണണം-99 ആയി. പുതിയ തായി രോഗബാധ റിപ്പോർട്ട് ചെയിത എല്ലാവരും സ്വദേശികൾ ആണ്. ഇതുവരെ മൂന്ന് വിദേശികൾക്കാണ് കോവിഡ് രോഗബാധ റിപ്പോട്ട്ചെയ്യ്യ പെട്ടിട്ടുള്ളത്. ഇതിനോടകം -17 -പേരാണ് സുഖംപ്രാപിച്ചു വീട്ടിലേക്കുമടങ്ങിയത്.
മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി
ഒമാനില്‍ കോവിഡ് -19 കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വ്യക്ത്മാക്കി. മൃതദേഹങ്ങള്‍ കുളിപ്പിക്കുമ്പോള്‍ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. സുരക്ഷിതമായ തരത്തില്‍ ഇതു ചെയ്യണം. മരിച്ചവരെ വീടിനുള്ളില്‍ കുളിപ്പിക്കുന്ന പാരമ്പര്യമാണ് ഒമാനികള്‍ക്ക് ഉള്ളത്, എന്നാല്‍ ഈ അസാധാരണമായ സാഹചര്യത്തില്‍ സമൂഹത്തിന്റെ സുരക്ഷക്കായി അങ്ങനെ ചെയ്യുന്നതില്‍ നിന്നു പൗരന്മാര് വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.