മസ്കറ്റ്: ഒമാനിൽ പത്തുപേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. (26-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 109 ആയി ഉയർന്നു. ഇതിൽ അഞ്ചുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പറകർന്നത്. മൂന്ന് പേർ വിദേശയാത്രയിലൂടെയാണ് രോഗബാധിതരായത്. രണ്ടുപേരുടെ കേസുകൾ അനേഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ളതിൽ ഏഴുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ സെയിദ്ഈ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് പേർക്ക് കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. രോഗ വ്യാപനത്തിന്റെവേഗത കുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സലാലയിൽ മലയാളി കോവിഡ് ബാധിതനായിരുന്നു ഇയാളുൾടെ ആരോഗ്യനില തൃപതികാമാണെന്നും ഇയാളുമായി അടുത്തിടപഴകിയ രണ്ടു മൂന്നുപേർ നിരീക്ഷണത്തിൽ ആണെന്നും സുഹൃത്തുക്കൾ പറഞ്ഞു.
മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി
ഒമാനില്‍ കോവിഡ് -19 കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വ്യക്ത്മാക്കി. മൃതദേഹങ്ങള്‍ കുളിപ്പിക്കുമ്പോള്‍ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. സുരക്ഷിതമായ തരത്തില്‍ ഇതു ചെയ്യണം. മരിച്ചവരെ വീടിനുള്ളില്‍ കുളിപ്പിക്കുന്ന പാരമ്പര്യമാണ് ഒമാനികള്‍ക്ക് ഉള്ളത്, എന്നാല്‍ ഈ അസാധാരണമായ സാഹചര്യത്തില്‍ സമൂഹത്തിന്റെ സുരക്ഷക്കായി അങ്ങനെ ചെയ്യുന്നതില്‍ നിന്നു പൗരന്മാര് വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.