മസ്കറ്റ്: ഒമാനിൽ 22പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
(27-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 131 ആയി ഉയർന്നു. ഇതിൽ പത്തുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പറകർന്നത്.അഞ്ച്പേർ വിദേശയാത്രയിലൂടെയാണ് രോഗബാധിതരായത്. നാലുപേരുടെ കേസുകൾ അനേഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ളതിൽ ഏഴുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ സെയിദ്ഈ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് പേർക്ക് കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. രോഗ വ്യാപനത്തിന്റെവേഗത കുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സലാലയിൽ മലയാളി കോവിഡ് ബാധിതനായിരുന്നു ഇയാളുൾടെ ആരോഗ്യനില തൃപതികാമാണെന്നും ഇയാളുമായി അടുത്തിടപഴകിയ രണ്ടു മൂന്നുപേർ നിരീക്ഷണത്തിൽ ആണെന്നും സുഹൃത്തുക്കൾ പറഞ്ഞു.