മസ്കറ്റ് : മത്ര വിലായത്തിൽ കോവിഡ് ബാധയുടെ ഹോട്ട് സ്പോർട് ആയി കണ്ടത്തിയ സാഹചര്യത്തിൽ വിദേശികൾക്കായി രോഗ പരിശോധനാ സംവിധാനമൊരുക്കുന്നു. വിദേശി ജോലിക്കാർക്ക് നിർബന്ധിത പരിശോധന നടത്താനും ചികിത്സാ സഹായത്തിനുമായി പ്രത്യേക മെഡിക്കൽന്ററും ഒപ്പം മൊബൈൽ മെഡിക്കൽ പരിശോധന സംവിധാനം വിന്യസിക്കാനാണ് പദ്ധതി. മൊബൈൽ മെഡിക്കൽ ബസും വിലായത്തിന്റെ വിവിധ ഭാഗ ങ്ങളായ , റൂവി,ഹമരിയ, വാദികബീർ തുടങ്ങി മത്ര വിലയത്തിന്റെ വിവിധ ഭാഗങ്ങളിലായി പര്യടനം നടത്തും. ഇതിൽ വിദേശികൾക്ക് പരിശോധന സാമ്പിളുകൾ നൽകാൻ സാധിക്കും.മത്ര മേഖലയിലെ എല്ലാ വിദേശികൾക്കും പ്രത്യേക മെഡിക്കൽ സെന്ററിന്റെ പരിശോധന സംവിധാനമൊരുക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി, ഒമാൻ ടി.വി ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മത്ര വിലായത്ത് ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുന്ന മേഖലയായതിനാലാണ് വിദേശികൾക്ക് പ്രത്യേക സംവിധാനമൊരുക്കുന്നത്. മൊബൈൽ മെഡിക്കൽ പരിശോധനാ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. പരിശോധന നടത്തണമെന്ന് ആഗ്രഹിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഇതിൽ സംവിധാനമൊരുക്കും. ഒമാനിലെ ഹോട്ട്സ്പോട്ട് മേഖലയായതിനാൽ പരമാവധി പേർക്ക് പരിശോധനാ സംവിധാനമൊരുക്കുക ലക്ഷ്യമിട്ടാണ് മൊബൈൽ മെഡിക്കൽ ബസ് ആരംഭിക്കുന്നതെന്നും അൽ ഹൊസ്നി പറഞ്ഞു. രോഗലക്ഷണം ഉള്ളതും ഇല്ലാത്തതുമായ എല്ലാ രോഗികളെയും പരിശോധന നടത്തും. ഒമാനിലെ വൈറസ് ബാധയുടെ കേന്ദ്ര സ്ഥാനം മത്ര വിലായത്താണെന്ന് വ്യാഴാഴ്ച മന്ത്രി അഹമദ് അൽ സഇൗദി പ്രസ്താവിച്ചിരുന്നു. കൊറോണയുടെ സമൂഹ വ്യാപനം കൂടുതൽ അളവിലേക്ക് ആകുന്നത് തടയാനാണ് മത്ര വിലായത്ത് പൂർണമായും അടച്ചിട്ടത്. ഇന്ന് 25 പേർ കൂടി വൈറസ് ബാധിതരായി. ഇതോടെ രോഗബാധതടയാൻ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ ആരെയും വിലായത്തിന് പുറത്ത് കടക്കാൻ അനുവദിക്കുന്നില്ല. നിയമത്തെ കുറിച്ചുള്ള അജ്ഞതയോ അറിവില്ലായ്മയോ എന്താണിതെന്ന് വ്യക്തമല്ല. കൂടുതൽ പേർ നടക്കാനിറങ്ങുന്നത് വൈറസ് വ്യാപനത്തിന് കാരണമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ ആർ.ഒ.പി ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .