മസ്കറ്റ് : എല്ലാവരെയും ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നു ഒന്നരവസയുള്ള കുട്ടിക്ക് കോവിഡ് 19- പോസ്റ്റിറ്റീവ് ആയി എന്നുള്ളത് . എന്നാൽ വളരെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈറസ് ബാധയേറ്റതിനെ തുടർന്ന് റോയൽ ഹോസ്പിറ്റലിലെ കുട്ടികളുടെ വാർഡിൽ അഡ്മിറ്റ് ആയിരുന്നു. ശ്വാസ തടസവും സാദാരണ ചുമയും ആയിരുന്നു ലക്ഷണങ്ങൾ , തുടർന്ന് വിദക്ത പരിശോധനയും മികച്ച ചികിത്സ യും കുഞ്ഞിന് ലഭിച്ചു . കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള രണ്ടാം ഘട്ട പരിശോധനയിൽ ആണ് കോവിഡ് പൂർണമായും സുഖപ്പെട്ടതായി കണ്ടത്. ഒമാന്റെ ആരോഗ്യമേഖലയിൽ ഒരു പൊൻതൂവൽ ആണ് ഇത്. കുഞ്ഞിന് അസുഖം പൂർണമായി ഭേതപ്പെട്ടു ഇപ്പോൾ ആശുപത്രി വിടുകയും ചെയിതു. എന്തെകിലും രോഗലക്ഷണങ്ങൾ കാണുന്നവർ കുഞ്ഞുങ്ങളുമായുള്ള സമ്പർഗം പൂർണമായും ഒഴുവാക്കാൻ ആരോഗ്യ മന്ത്രാലം നിർദേശിച്ചു.