ലോക്കഡോൺ കാലത്ത് പാവങ്ങൾക്ക് സഹായഹസ്തവുമായി തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം

ബഹ്‌റൈൻ :  തേക്കുതോട് പ്രദേശത്തെ പ്രവാസി,  x പ്രവാസി അംഗങ്ങളുടെ കൂട്ടായ്മയായ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം ലോക്കഡോൺ മൂലം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്ന നിർധരരായ നിരവധി ആളുകൾക്ക്  സഹായം എത്തിച്ചു കൊണ്ട് മാതൃക ആവുകയാണ്  കഴിഞ്ഞ ദിവസങ്ങളിൽ കോന്നി കമ്മ്യൂണിറ്റി പോലീസുമായും തണ്ണിത്തോട് കമ്മ്യൂണിറ്റി പോലീസുമായി ചേർന്ന് കൊണ്ട് സംഗമം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റ്റിറ്റി എബ്രഹാം  കൂടാതെ മറ്റു സംഗമം അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി ആളുകൾക്ക് ഭക്ഷണം കിറ്റുകൾ എത്തിക്കുവാൻ സാധിക്കുകയുണ്ടായി തണ്ണിത്തോട് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ  തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചറിന് തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമങ്ങൾ കൈമാറുകയുണ്ടായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു വീട് ഉൾപ്പെടെ 32 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമത്തിന് സാധിക്കുകയുണ്ടായി പ്രസിഡണ്ട് ജേക്കബ് തേക്കുതോട്,  രക്ഷാധികാരി അലി തേക്കുതോട്, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ വിപിൻ വിക്രമൻ, ജെയിംസ് തൂക്കനാൽ,  അജി മണ്ണുങ്കൽ അബ്ദുൾ ലത്തീഫ്,  സാജൻ ജേക്കബ്, ലാലാജി കരിങ്കുറ്റിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഈ സംഘടനയുടെ നാട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജെയിംസ് തൂക്കനാൽ, വിപിൻ വിക്രമൻ,  ലത്തീഫ് യൂസഫ്, ഹാരിസ് സൈമൺ, ബാബു കുരീക്കാട്ടിൽ,  ജോൺസൺഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്