ഒമാനിലേക്ക്​ വിഷു വിഭവങ്ങളുമായി പ്രത്യേക വിമാനമെത്തി

മ​സ്ക​റ്റ് : ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക വി​മാ​ന​മെ​ത്തി. നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ഷു വി​ഭ​വ​ങ്ങ​ളെ​ത്തി​ച്ച​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള സ്പൈ​സ് ജ​റ്റി​ൽ 16,000 കി​ലോ പ​ച്ച​ക്ക​റി​ക​ളും വി​ഷു വി​ഭ​വ​ങ്ങ​ളു​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഒ​മാ​നി​ൽ നി​ല​വി​ൽ ല​ഭ്യ​മ​ല്ലാ​ത്ത മു​രി​ങ്ങ​ക്കാ​യ, നേ​ന്ത്ര​പ്പ​ഴം, ര​സ​ക​ദ​ളി, പാ​ല​ക്കാ​ട​ൻ മ​ട്ട തു​ട​ങ്ങി​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും എ​ത്തി​ച്ച​താ​യി നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ളു​മാ​യി ഒ​രു വി​മാ​നം​കൂ​ടി അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ, ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നെ​സ്​​റ്റോ​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഹാ​രി​സ് പ​റ​ഞ്ഞു. ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ ഒ​രേ സ​മ​യം 30 മു​ത​ൽ 40 വ​രെ മാ​ത്രം പേ​രെ​യാ​ണ് ഉ​ള്ളി​ൽ ക​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ൾ തു​ട​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൗ​ണ്ട​റു​ക​ളി​ലെ അ​ക​ല ക്ര​മം അ​ട​ക്ക​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.