മസ്കറ്റ് : ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ്പായ ‘ലുലു മണി’ വഴി ഇനി ഡെബിറ്റ് കാർഡ് ഉപയോഗിച്ചും പണമയക്കാം. കോവിഡ് മൂലം രാജ്യത്തെ മണി എക്സ്ചേഞ്ചുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പണമയക്കാൻ സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം. സാധാരണ എക്സ്ചേഞ്ചിലെ പോലെ നിശിത വർക്കിംഗ് ടൈം ഇല്ലാതെ ദിവസത്തിന്റെ ഏത് സമയത്തും ലോകത്തിൽ എവിടേക്കും വേഗത്തിൽ പണമയക്കാൻ ഈ അപ്ലിക്കേഷൻനിലൂടെ സാദിക്കും എന്നതാണ് ഏറ്റവും വലിയ പ്രതേകത.ഡിജിറ്റൽ മാർഗങ്ങളിലൂടെ പണമയക്കുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള സെൻട്രൽ ബാങ്ക് നിർദേശപ്രകാരമാണ് നടപടി. ഡിജിറ്റൽ റെമിറ്റൻസ് സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ സെൻട്രൽ ബാങ്ക് മാർഗ നിർദേശങ്ങൾ പ്രശംസാർഹമാണെന്ന് ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഒരുക്കാൻ പുതിയ സാങ്കേതിക സംവിധാനങ്ങൾ ആരംഭിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദീബ് പറഞ്ഞു. ഐഫോൺ / ആൻഡ്രോയിഡ് ഫോണുകളിൽ ലുലുമണി ആപ്പ് ഡൗൺലോഡ് ചെയ്യാം. നിലവിലെ ഉപഭോക്താക്കൾക്ക് അവരുടെ കസ്റ്റമർ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പുതിയ ഉപഭോക്താക്കൾക്ക് ഇ-കെ.വൈ.സി ( വ്യക്തികത വിവരങ്ങൾ) നടപടിക്രമങ്ങൾ സെൻട്രൽ ബാങ്ക് നിർദേശപ്രകാരം ബ്രാഞ്ചുകൾ തുറക്കുന്നത് വരെ ലഘൂകരിച്ചിട്ടുണ്ട്. പണം അയക്കേണ്ടയാളുടെ വിവരങ്ങൾ നൽകിയ ശേഷം ഡെബിറ്റ് കാർഡ് വിവരങ്ങൾ കൂടി നൽകിയാൽ പണമയക്കാം.പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയാൽ രണ്ടുപേർക്കും എസ്.എം.എസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.luluexchange.com/oman വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 968 9707 7214. ഇമെയിൽ: info@om.luluexchange.com