കുവൈറ്റ് പൊ​തു​മാ​പ്പ് ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കു​വൈറ്റ് സി​റ്റി: പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കു​ള്ള​ ഫ​ർ​വാ​നി​യ ബ്ലോ​ക്ക് 1 സ്ട്രീ​റ്റ് 76ലെ ​ഗേ​ൾ​സ് സ്‌​കൂ​ൾ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ ബ്ലോ​ക്ക്​ നാ​ല്​ സ്​​ട്രീ​റ്റ്​ 250ലെ ​
നെയിം ബി​ൻ മ​സൂ​ദ്​ ബോ​യ്​​സ്​ സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്​​ത്രീ​ക​ൾ​ക്കു​ള്ള​ ഫ​ർ​വാ​നി​യ ബ്ലോ​ക്ക് 1, സ്ട്രീ​റ്റ് 122ലെ ​അ​ൽ മു​ത്ത​ന്ന ബോ​യ്സ് സ്‌​കൂ​ൾ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ ബ്ലോ​ക്ക്​ നാ​ല്​ സ്​​ട്രീ​റ്റ്​ 200ലെ ​റു​ഫൈ​ദ അ​ൽ അ​സ്​​ല​മി​യ ഗേ​ൾ​സ്​ സ്​​കൂ​ൾ എ​ന്നീ നാ​ല്​ സെന്റർ​റു​ക​ളി​ലും ക​ന​ത്ത തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം എ​ന്നാ​ണ്​ അ​റി​യി​പ്പെ​ങ്കി​ലും ഒ​രു​മ​ണി​യോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ത്തി അ​ധി​കൃ​ത​ർ ഗേ​റ്റ്​ അ​ട​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട്​ നേ​ര​ത്തേ എ​ത്ത​ണം.ഏ​പ്രി​ൽ 20 വ​രെ​യാ​ണ്​ ഇ​ന്ത്യ​ക്കാ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ. കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശ​മു​ള്ള​വ​ർ യാ​ത്ര​ക്ക്​ ത​യാ​റെ​ടു​ത്ത്​ ല​ഗേ​ജ്​ ഉ​ൾ​പ്പെ​ടെ​യാ​ണ്​ വ​രേ​ണ്ട​ത്. യാ​ത്ര ദി​വ​സം വ​രെ കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക്​ താ​മ​സ​മൊ​രു​ക്കും. പാ​സ്​​പോ​ർ​ട്ട്, സി​വി​ൽ ഐ.ഡി,എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ ഫ​ർ​വാ​നി​യ ബ്ലോ​ക്ക്​ ഒ​ന്നി​ലെ ഗേ​ൾ​സ്​ പ്രൈ​മ​റി സ്​​കൂ​ളി​ൽ തി​രി​ച്ച​റി​യ​ൽ പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ണം. ഈ ഘ​ട്ട​ത്തി​ൽ ഇ​വ​രെ ഷെ​ൽ​ട്ട​റി​ലേ​ക്ക്​ മാ​റ്റു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ക്കാ​ർ യാ​ത്ര​ക്കു​ള്ള ല​ഗേ​ജ്​ കൊ​ണ്ടു​വ​രേ​ണ്ട. എം​ബ​സി നി​യോ​ഗി​ച്ച വ​ള​ൻ​റി​യ​ർ​ മാ​ർ മു​ഖേ​ന ഒൗ​ട്ട്​​പാ​സി​ന്​ അ​​പേ​ക്ഷി​ച്ച​വ​ർ ഇ​പ്പോ​ൾ പൊ​തു​മാ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ന്​ വ​രേ​ണ്ട. അ​വ​ർ രേ​ഖ​ക​ൾ​ക്കാ​യി എം​ബ​സി​യി​​ലേ​ക്കും വ​രേ​ണ്ട​തി​ല്ല. എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​വ​രെ അ​റി​യി​ച്ച്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും. മാ​ർ​ച്ച്​ ഒ​ന്നി​ന്​ മു​മ്പ്​ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. മാ​ർ​ച്ച്​ ഒ​ന്നി​ന്​ ശേ​ഷം ഇ​ഖാ​മ ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം​ മേ​യ്​ 31 വ​രെ വി​സ സ്വാ​ഭാ​വി​ക​മാ​യി പു​തു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തൊ​ന്നു​മ​റി​യാ​തെ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക്​ മ​ട​ങ്ങേ​ണ്ടി​വ​ന്നു.