മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ലോക നഴ്‌സസ് ദിനം ആഘോഷിച്ചു. നഴ്‌സുമാരെ ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, റാഫിള്‍ ഡ്രോ, കേക്ക് കട്ടിംഗ് എന്നിവ അരങ്ങേറി.’നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി’ എന്ന ഈ വര്‍ഷത്തെ ലോക നഴ്‌സസ് ദിന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ആഘോഷ പരിപാടികള്‍. ഷിഫ അല്‍ ജസീറ മഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സായി ഗിരിദര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.നഴ്‌സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലയേറിയ സേവനം പ്രാസംഗികര്‍ അനുസ്മരിച്ചു. നഴ്‌സുമാര്‍ പ്രദാനം ചെയ്യുന്ന അര്‍പ്പണ ബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തോടുളള തികഞ്ഞ ആദരവ് കൂടിയാണ് നഴ്‌സസ്ദിനം. സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്‌സുമാരെന്നും പ്രാസംഗികര്‍ വ്യക്തമാക്കി.ഷിഫ അല്‍ ജസീറയില്‍ പത്ത് വര്‍ഷത്തിന് മുകളില്‍ സേവനം അനുഷ്ഠിക്കുന്ന സ്റ്റാഫ് നഴ്‌സുമാരായ ജോസില്‍ ജോണ്‍ (19 വര്‍ഷം), ലിസി ജോണ്‍(15 വര്‍ഷം), സോണിയ ജോണ്‍ (13 വര്‍ഷം), എലിസബത്ത് (12 വര്‍ഷം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മെഴുകുതിരി കത്തിക്കലിന് സിസ്റ്റര്‍മാരായ ആന്‍സി, ജോസില്‍, ലിസി, ശബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. സൂര്യാമോള്‍ റോണി പ്രതിജ്ഞ ചൊല്ലി. സിസ്റ്റര്‍ ആതിര നൃത്തം അവതരിപ്പിച്ചു.ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും ആഘോഷത്തില്‍ പങ്കാളികളായി. നഴ്‌സുമാരെ റോസാപൂ നല്‍കി സ്വീകരിച്ചു.റാഫിള്‍ ഡ്രോയില്‍ ഫൗസില, താജ് പ്രശാന്ത് എന്നീ നഴ്‌സുമാര്‍ വിജയികളായി. കേക്ക് മുറിയോടെ പരിപാടിക്ക് സമാപനമായി. സിസ്റ്റര്‍ അവിനാഷ് കൗര്‍, ആന്‍സി എന്നിവര്‍ അവതാരകരായി.