സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്കാരിക
കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന സദസ്സിൽ പങ്കെടുത്തു. മൂന്ന് മാസങ്ങളിൽ മൂന്ന് ഹാസ്യ താരങ്ങളെയാണ് കലാ ആസ്വാദകർക്ക് നഷ്ടമായത് സുബി സുരേഷ് ഇന്നസെന്റ് മാമുകോയ ഡിസംബർ മാസത്തിൽ കൊച്ചുപ്രേമൻ എന്ന നടനും വിടവാങ്ങി തീരാ നഷ്ടങ്ങളുടെ മാസങ്ങളാണ് കടന്നുപോയത് എന്ന്അനുശോചന പ്രസംഗത്തിൽ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ കെ ആർ പി വള്ളികുന്നം പറഞ്ഞു.രാജ്യത്തിന്റെ വർത്തമാന കാലത്തെ നിലപാടുകൾ മറയില്ലാതെ തുറന്നു പറയുന്ന ഒരു പ്രകൃതമായിരുന്നു മാമുകോയയുടേതെന്നു
അനുശോചനത്തിൽ സംസാരിച്ച ബദറുൽ സമ ഹോസ്പിറ്റൽ സോഹാർ മാനേജർ മനോജ് കുമാർ പറഞ്ഞു പ്രണവ് കാക്കന്നൂർ സ്വാഗതം പറഞ്ഞ അനുശോചന സദസ്സിൽ രാജൻ പള്ളിയത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. റഫീഖ് പറമ്പത്ത് അദ്ധ്യക്ഷനായിരുന്നു.ചടങ്ങിൽ ഷബീർ മാസ്റ്റർ. രാമചന്ദ്രൻ താനൂർ ലിൻസി സുഭാഷ്. സജീഷ് ജി ശങ്കർ സിറാജ് കാക്കൂർ. മുരളി കൃഷ്ണ അശോകൻ ലിപ്റ്റൺ.നിഖിൽ ജേക്കബ് രാജൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.മൺമറഞ്ഞ കലാകാരന്മാരുടെ ഓർമ്മകൾപറഞ്ഞു സദസ്സ് മൗനം കൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചുശിവൻ അമ്പാട്ട് നന്ദി പറഞ്ഞു