
ബഹ്റൈൻ : വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട മനു രാജൻ്റെ (35) അനുശോചനം അറിയിച്ചു കൊണ്ട് സ്പോഴ്സ് കൺവീനർ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ടീം കോർഡിനേട്ടേഴ്സായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങൾ ഏവരും അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു








