കുവൈത്ത് : ജി.സി.സി മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക,സുരക്ഷ വെല്ലുവിളികളെ മറികടക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെയും അമേരിക്ക , ജോർഡൻ, ഈജിപ്ത്, ഇറാഖ് രാജ്യങ്ങളുടെയും കൂട്ടായ്മ നിർണായക പങ്കാണ് വഹിക്കുന്നതെന്നു കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി . ഉച്ചകോടിക്ക് വലിയ പ്രസക്തിയുണ്ടെന്നും ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത് സംസാരിച്ച് അദ്ദേഹം പറഞ്ഞു.അമേരിക്കയുമായി തന്ത്രപ്രധാന പങ്കാളിത്തത്തിന് ജി.സി.സി ആത്മവിശ്വാസത്തോടെ പ്രതിബദ്ധമാണെന്നും അദ്ദേഹത്തെ പറഞ്ഞു . അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കുവൈറ്റിലേക്കു ക്ഷണിച്ചതായും കിരീടാവകാശി അറിയിച്ചു