ഒമാൻ : അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കി .സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്. നിലവിൽ മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.